തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ,ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 5 മാസത്തെ പെൻഷൻ കുടിശികയായി ബാക്കി നിർത്തിക്കൊണ്ടാണ് 2 മാസത്തെ പെൻഷൻ നൽകുന്നത്. വിഷുവിന് മുൻപ് തുക കൈയ്യിൽ കിട്ടുമോയെന്ന് കിട്ടിക്കഴിഞ്ഞേ അറിയാനാകൂ. കിട്ടിയില്ല എങ്കിൽ കേന്ദ്രത്തെയും പത്ത് കൊല്ലം മുൻപ് ഇന്ത്യ ഭരിച്ച കോൺഗ്രസിനെയും കുറ്റം പറഞ്ഞ് മുഖ്യമന്ത്രി തലയൂരാൻ നോക്കും. അഥവാ കിട്ടിയാൽ, രണ്ടു ഗഡുവായ 3200 രൂപ വീതമാണ് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കി എന്ന് അവകാശപ്പെട്ടാണ് കേരളം മുൻകൂറായി തുക നൽകുന്നത് എന്ന പ്രചാരണവും നടക്കുന്നുണ്ട്. രണ്ട് ഗഡു കൊടുത്താലും ഏപ്രിലിലേത് അടക്കം അഞ്ചുമാസത്തെ പെൻഷൻ ഇനിയും കുടിശ്ശികയാണ് എന്ന് മിണ്ടുകയില്ല സർക്കാർ.
2 installments of welfare pension from Tuesday. If you get it, feed it to Vishu, otherwise chatti.